മണ്ണാര്‍ക്കാട്: ഗൈഡന്‍സ് ലീഡര്‍ഷിപ്പ് ആക്ഷന്‍ എഗൈന്‍സ്റ്റ് ഡ്രഗ്സ് (ഗ്ലാഡ്) മണ്ണാര്‍ക്കാടിന്റെ ഔദ്യോഗിക സമാരംഭം ഞായറാഴ്ച രാവി ലെ 10.30ന് ഫായിദ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളിലും സമൂഹത്തിനിടയിലും വര്‍ദ്ധിച്ചുവരുന്ന ഡ്രഗ്സ്, മൊബൈല്‍ അഡിക്ഷനില്‍ അകപെട്ടുപോയവര്ക്കുള്ള ആരോഗ്യ, നിയമ, ചികിത്സ, വിദ്യാഭ്യാസ പരിരക്ഷ ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ ഭാഗമാക്കി തിരിച്ചുകൊണ്ടുവരിക എന്നു ള്ളതാണ് ഗ്ലാഡ് മണ്ണാര്‍ക്കാടിന്റെ പ്രധാനലക്ഷ്യം. ജില്ലാ നാര്കോട്ടി ക് ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും. ഡോ.കെ.എ കമ്മാപ്പ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ മുഖ്യാഥിതിയായിരിക്കും.കെ.വി.എ റഹിമാ ന് വിഷയാവതരണം നടത്തും.ഡോ എന്‍ എന്‍ പമീലി.കെപിഎസ് പയ്യനടം,ഡോ.ജോണ്‍ മഞ്ഞളി,ഡോ.ജോഷ്ന,അബൂബക്കര്‍ നാലക ത്ത്,നിജോ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.ഭവിത ടീച്ചര്‍ സ്വാഗത വും സിപി സുഹൈല്‍ നന്ദിയും പറയും.
![](http://unveilnewser.com/wp-content/uploads/2021/09/LATEST-PHISIO-AD-04-1-1024x246.jpg)