മണ്ണാര്‍ക്കാട്: സെപ്റ്റംബര്‍ 25 ലോക ഫാര്‍മസിസ്റ്റ് ദിനത്തോടനുബ ന്ധിച്ച് മണ്ണാര്‍ക്കാട്ടെ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്ന്നൊ രുക്കിയ പ്ലീസ് വെയ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ദൈ നംദിനം ഒരു ഫാര്‍മസിസ്റ്റ് അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളാ ണ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്.മരുന്ന് വാങ്ങാനെത്തുന്നവര്‍ തിരക്ക് കൂട്ടരുതെന്നും മരുന്ന് കഴിക്കുന്നതിനെ കുറിച്ചുള്ള കൃത്യ മായ നിര്‍ദേശങ്ങള്‍ ക്ഷമയോടെ കേള്‍ക്കണമെന്ന സന്ദേശം കൂടി പങ്കുവെക്കുന്നു.മുഹമ്മദ് സബീല്‍ ആലിക്കല്‍ ആണ് ഹ്രസ്വചിത്ര ത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അഫ്താ ബാണ് ക്യാമറ.രാജീവ്,വിനീത ,ഷാജി, വാഹിദ് ,റഫീഖ് എന്നിവരാ ണ് ചിത്ര ത്തിലെ അഭിനേതാക്കള്‍. മഹാമാരി ക്കെതിരെ ജീവന് പണയം വെച്ച് പോരാടുന്ന ഫാര്മമിസ്റ്റുകള്ക്ക് വേണ്ടിയാണ് അഞ്ചു മിനുട്ടും 12സെക്കന്റുമുള്ള ഈ ഹ്രസ്വചിത്രം അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിക്കുന്നത്.
![](http://unveilnewser.com/wp-content/uploads/2021/09/MOTHER-CARE-copy-1-1024x246.jpg)