അലനല്ലൂര്‍: അലനല്ലൂരിലെ ഒരു പറ്റം നാടക സിനിമാ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ചുരുട്ട് വെബ് സീരീസ് യുട്യൂബില്‍ പ്രദര്‍ശനം തുട ങ്ങി.കഥകളനവധി ഉണര്‍ന്നിരിക്കുന്ന മാടഞ്ചിറ ഗ്രാമത്തിലെ നിധി തേടുന്ന അയ്യപ്പന്റെയും ഇയ്യപ്പന്റേയും കഥയാണ് ചുരുട്ട്.

ബാല്യകാലത്ത് മാടഞ്ചിറയില് നിന്നും നാടു വിട്ടുപോയ അയ്യപ്പന് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികാരദാഹിയായാണ് ഗ്രാമത്തിലേക്ക് മട ങ്ങിയെത്തുന്നത്.നാട്ടിലെത്തിയ അയ്യപ്പന് ഇയ്യപ്പനെന്ന സുഹൃത്തി നേയും കൂട്ടി മോഷണവും മറ്റുമെല്ലമായി നാടിനേയും നാട്ടുകാരേ യുമെല്ലാം ഒരു പോലെ വെറുപ്പിച്ച് തുടങ്ങി.ഒരിക്കല്‍ ഗ്രാമത്തിലെ ത്തിയ സ്വാമിജിയുടെ സഞ്ചിയും അപഹരിക്കുന്നു.ആ രാത്രിയില്‍ ചാത്തന്പാറയിലിരുന്ന് അയ്യപ്പന് സ്വാമിജിയുടെ സഞ്ചി തുറന്ന പ്പോള്‍ ലഭിച്ചത് നിറച്ച രണ്ട് ബീഡിയായിരുന്നു.ബീഡി വലിച്ചിരുന്ന ഇരുവര്‍ക്ക് മുമ്പില്‍ സ്വാമി പ്രത്യക്ഷപ്പെടുകയും മാടഞ്ചിറയിലെ നിധിയേ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്യുന്നു.നിധി ലഭിക്കാന്‍ ആറ് നിബന്ധനകളും സ്വാമി വെക്കുന്നുണ്ട്.ആ നിബന്ധനകള്‍ പാ ലിച്ച് നിധി സ്വന്തമാക്കാന്‍ അയ്യപ്പനും ഇയ്യപ്പനും നടത്തുന്ന പരിശ്രമ ങ്ങളാണ് ചുരുട്ട് പറയുന്നത്.

എല്‍ എക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കുമാര്‍ പ റവൂരാണ് നിര്‍മാണം.കൊല്ലം സ്വദേശിയായ സുഗേഷ് എസ് ആചാ രി സംവിധാനം ചെയ്യുന്ന ചുരുട്ടിന്റെ രചന നിര്‍വഹിക്കുന്നത് സജാദ് അലനല്ലൂര്‍ ആണ്.ജിജോ ടിഎം ആണ് ഛാഗ്രാഹണം.എബി ഡേവിഡ് പശ്ചാത്തല സംഗീതമൊരുക്കുന്നു.നാടക പ്രവര്‍ത്തരായ സലീം കൂമഞ്ചിറയും ഷനൂജ് അലനല്ലൂരുമാണ് കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്നത്.റംഷാദ് അലനല്ലൂര്‍,പ്രമോദ് അലനല്ലൂ ര്‍,ബീരാന് കുറ്റിപ്പാലം,സജീവ് പട്ടാമ്പി,നീമ വളാഞ്ചേരി,അനീഷ് വളാഞ്ചേരി തുടങ്ങി 25 ഓളം നടീനടന്മരാണ് വെബ്സീരീസില്‍ വേഷമിടുന്നത്.മണ്ണാര്‍ക്കാട്,അലനല്ലൂര്‍,കടമ്പഴിപ്പുറം എന്നിവട ങ്ങളിലായാണ് ചിത്രീകരണം.

ഉദ്വോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ രസകരമായാണ് ചുരുട്ട് അയ്യപ്പന്റേയും ഇയ്യപ്പന്റേയും കഥ പറയുന്നത്.15 അധ്യായങ്ങളാണ് ആകെയുള്ളത്.സൂത്രന് എന്ന യുട്യൂബ് ചാനലിലൂടെയാണ് ആഴ്ച യില്‍ ഒരിക്കല്‍ ചുരുട്ടിന്റെ അധ്യായങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ത്.സെബ്റ്റംബര്‍ 23നാണ് ആദ്യ അധ്യായം റിലീസ് ചെയ്തത്.ഇതിനോ ടകം പതിനായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.ചുരുട്ടി ന്റെ ആദ്യ അധ്യായത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷ കര് രേഖപ്പെടുത്തുന്നത്.നിധി സ്വന്തമാക്കാന്‍ അയ്യപ്പനും ഇയ്യപ്പനും മാടഞ്ചിറയില് നടത്തുന്ന വേലത്തരങ്ങള്‍ കാണാന്‍ ആകാംക്ഷയോ ടെ കാത്തിരിക്കുകയാണ് ചുരുട്ടിന്റെ പ്രേക്ഷകര്‍.
