മണ്ണാര്‍ക്കാട്: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ചു കിലോ ചന്ദ നവുമായി രണ്ട് യുവാക്കള്‍ മണ്ണാര്‍ക്കാട് പിടിയിലായി.ചങ്ങലീരി കുറ്റിക്കോടന്‍ ഫാസില്‍ (23),കൈതച്ചിറ താടിക്കമാരെ സുജിത്ത് (24) എന്നിവരെയാണ് എസ്ഐ കെആര്‍ ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.തെങ്കര പുഞ്ചക്കോട് മേലാമുറി ഭാഗത്ത് വെ ച്ചാണ് ഇവര്‍ പിടിയിലായത്.ചന്ദനം കഷ്ണങ്ങളാക്കി ബാഗില്‍ ഒളിപ്പി ച്ച നിലയിലായിരുന്നു.ചന്ദനം കടത്താനുപയോഗിച്ച വാഹനം കസ്റ്റ ഡിയിലെടുത്തു.കേസ് വനംവകുപ്പിന് കൈമാറി.
