മണ്ണാര്‍ക്കാട് :നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനു മോദിക്കുന്നതിനായി ‘ടാലന്റ് മീറ്റ് ‘സംഘടിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ പഴേരി ഗോള്‍ഡ് ആന്റ് ഡയ മണ്ട്സ്ന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ക്യാഷ് അവാര്‍ഡ് നല്കി.മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.എം .എം. ഒ .സി. ജനറല്‍ സെക്രട്ടറി പഴേരി ഷരീ ഫ് ഹാജി അധ്യക്ഷനായി.ട്രഷറര്‍ ബാപ്പുട്ടി ഹാജി,കളത്തില്‍ അബ്ദു ള്ള,എം എം ഒ സി വിദ്യാഭ്യാസ സബ് കമ്മറ്റി ചെയര്മാന് ടി എ സലാം മാസ്റ്റര്‍,സെക്രട്ടറി അഡ്വ ടി എ സിദ്ദീഖ്, കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹീം,പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസിം, ഹെഡ്മി സ്ട്രസ്സ് കെ.എം.സൗദത് സലീം ,എം ഹംസ,ബിനീഷ്,നാലകത്ത് സലീം,ഹസനുല്‍ബന്ന,കെ പി എ സലീം,കെ എച്ച് ഫഹദ് സം സാരിച്ചു.
