പാലക്കാട്: ജില്ലയില്‍ പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു വര്‍ഷ ത്തിനകം പരിഹാരം കാണുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാ തല പട്ടയ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടയം ലഭിക്കാനുള്ളവരുടെ കണക്കെടുപ്പ് ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. പട്ടയം ലഭിക്കുന്നതിന്റെ നിയമവശങ്ങള്‍ സം ബന്ധിച്ചും ബന്ധപ്പെട്ട താലൂക്കില്‍ എങ്ങനെ അപേക്ഷ സമര്‍പ്പിക്ക ണമെന്നും എന്തെല്ലാം രേഖകള്‍ ഒപ്പം വെക്കണമെന്നത് സംബന്ധി ച്ചും പൊതുജനങ്ങളില്‍ ധാരണയുണ്ടാക്കുന്നതിനായി ജില്ലയിലുട നീളം ഔട്ട് റീച്ച് ക്യാമ്പയിന്‍ തുടങ്ങും.പല പുറമ്പോക്ക് ഭൂമികളിലും ആളുകള്‍ താമസിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കു ന്നത് സംബന്ധിച്ച് അതത് വകുപ്പുകളുമായി കൂടിയാലോചിച്ച് തീരു മാനമെടുക്കും.ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളില്‍ കുടിയായ്മയുള്ള ഭൂമി വില്ലേജ് ഓഫീസര്‍മാര്‍ കണ്ടെത്തണം.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള സംവിധാനം ഒരുക്കു മെന്നും മന്ത്രി പറഞ്ഞു.

സ്പീക്കര്‍ എം.ബി.രാജേഷ് ഓണ്‍ലൈനായി പങ്കെടുത്തു.കോങ്ങാട് എം.എല്‍.എ കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, പാലക്കാട് സബ്കലക്ടര്‍ ബല്‍പ്രീത് സിംഗ്, എ.ഡി.എം കെ മണികണ്ഠ ന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പി.കാവേരിക്കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആറ് താലൂ ക്കുകളിലായി നടന്ന താലൂക്ക്തല പട്ടയ വിതരണത്തില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുത്തു.താലൂക്ക് തലത്തിലും പട്ടയവിതരണം നടന്നു.ജില്ലയില്‍ 1070 പട്ടയങ്ങളാണ് നല്‍കിയത്.

ഒരേക്കര്‍ ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ തികച്ചാക്കി ഭൂമി നല്‍കുന്ന കെ.എസ്.ടി (കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുന:രവകാശ സ്ഥാപനവും) പട്ടയ ഇന ത്തില്‍ 133, ഭൂമി പതിവ്, ലക്ഷം വീട്, നാല് സെന്റ് പട്ടയ ഇനത്തിലാ യി 153, ലാന്റ് ട്രിബ്യൂണല്‍ പട്ടയ ഇനത്തില്‍ 784 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനു ബന്ധി ച്ച് നടന്ന പട്ടയമേളയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.മന്ത്രി കെ രാജന്‍ അധ്യക്ഷനായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!