മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി
കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് ആശുപത്രി അധികൃ തരുമായി മന്ത്രി ചർച്ച നടത്തി. നിപ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച് മെഡിക്കൽ ബോർഡ് കൂടി സ്റ്റേറ്റ് മെഡി ക്കൽ ബോർഡിന് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. നിപയോടൊപ്പം തന്നെ കോവിഡ് നോൺ കോവിഡ് ചികിത്സകൾ ഒരു പോലെ മുന്നോട്ട് കൊണ്ടു പോകണം.
ആരോഗ്യ പ്രവർത്തകർക്ക് രോഗം വരാതിരിക്കാനായി ആവശ്യ മായ സുരക്ഷാ മുന്നൊരുക്കം നടത്തണം. ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകാനും മന്ത്രി നിർദ്ദേശിച്ചു.കോഴിക്കോട് മെഡി ക്കൽ കോളേജിലെ വി.ആർ.ഡി. ലാബിൽ സജ്ജമാക്കിയ നിപ ലാബിന്റെ പ്രവർത്തനം പ്രത്യേകം വിലയിരുത്തി. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർ മാരുമായും മന്ത്രി ചർച്ച നടത്തി. അതിവേഗം നിപ ലാബ് സജ്ജ മാക്കി പരിശോധനയാരംഭിച്ച സംഘത്തെ മന്ത്രി അഭിനന്ദിച്ചു. സാമ്പിൾ ശേഖരം മുതൽ പ്രത്യേക സുരക്ഷയും കരുതലും എല്ലാവരും സ്വീകരിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി.
മെഡിക്കൽ കോളേജിന്റെ വികസനം സംബന്ധിച്ച് പ്രത്യേക യോഗവും മന്ത്രി വിളിച്ചിരുന്നു. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്താൻ നിർദേശം നൽകി. കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാനുള്ള നടപടി സ്വീകരിക്കണം. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രാധാന്യം നൽകണം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം എത്രയും വേഗം സജ്ജീകരിക്കണം. ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു.