മണ്ണാര്‍ക്കാട്: ഇന്ധനവിലവര്‍ധനവിലും, തൊഴിലില്ലായ്മയിലും, കേ ന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈ എഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീ സിന് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹം തുടരുന്നു.രണ്ടാം ദിന സമരം സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,സിഐടിയു നേതാക്കളായ കെപി മസൂദ്, കൃഷ്ണകുമാര്‍, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ബാലസംഘം ഏരിയ സെക്രട്ടറി സനൂപ്,എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് എന്നിവര്‍ സംസാരിച്ചു.
സമാപനയോഗം സിപിഎം ഏരിയ സെന്റര്‍ അംഗം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി അംഗം സഖാവ് റാഷിദ് അധ്യക്ഷനായി.രാജേന്ദ്രന്‍ സ്വാഗതവും ബ്ലോക്ക് കമ്മറ്റി അം ഗം പവിത്ര നന്ദിയും പറഞ്ഞു.ജില്ലയില്‍ 15 കേന്ദ്രങ്ങളിലായാണ് സമ രം നടക്കുന്നത്.രാവിലെ പത്തിന് ആരംഭിച്ച് സമരം വൈകീട്ട് നാലി ന് അവസാനിപ്പിക്കുന്ന റിലേ സത്യാഗ്രഹ സമരം വെള്ളിയാഴ്ച ചക്ര സ്തംഭന സമരത്തോടെ അവസാനിക്കും.സെപ്റ്റംബര്‍ 10ന് മണ്ണാര്‍ ക്കാട്ടെ സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്യും.