മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് കവാട ത്തിന് 1921 ലെ സ്വതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി യ പളളിക്കുന്നിലെ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളുടെ പേര് നാമകരണം ചെയ്യാന്‍ ഭരണ സമിതി യോഗം ഐക്യകണ്‌ഠ്യേനെ തീ രുമാനിച്ചതായി ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു.
ചരിത്രനായകരായ ആലി മുസ്ലിയാര്‍,വാരിയംകുന്നത്ത് കുഞ്ഞഹ മ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂ തിരിപ്പാട്,എം.പി നാരായണ മേനോന്‍ എന്നിവര്‍ക്കൊപ്പം നിന്ന് പട നയിച്ചവരാണ് കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളും.ഇവര്‍ മലബാ ര്‍ മേഖലയിലെ നാലു ഭാഗങ്ങളിലായി ബ്രിട്ടീഷുകാര്‍ക്കെതിരെ സമ രപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. സമരപോരാ ളികളെ ഓര്‍മ്മപ്പെടുത്തുന്നതിനും പുതുതലമുറക്ക് ചരിത്രത്തില്‍ ഇടംനേടി യ പ്രദേശത്തുകാരെ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് കുമരം പുത്തൂര്‍ സീതിക്കോയ തങ്ങളുടെ നാമധേയത്തില്‍ സ്മാരകാ കവാടം നിര്‍മ്മിക്കുന്നത്.
കൂടാതെ നെച്ചുള്ളി സ്‌കൂള്‍ കവാടത്തിനും നെച്ചുള്ളി ആസ്പത്രി കവാടത്തിനും നെച്ചുള്ളി വലിയ മുഹമ്മദ് ഹാജി സ്മാരക കവാടം എന്നും പള്ളിക്കുന്ന് സി.എച്ച്.സി യില്‍ സേവനം ചെയ്ത ജനകീയ ഡോക്ടര്‍ ഡോ. പ്രീതിയുടെ പേര് ആസ്പത്രി ലാബിനും പള്ളിക്കുന്ന് സ്റ്റേഡിയത്തിന് എം. എ അസീസ് സാഹിബിന്റെ പേര് നല്‍കാനും ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെകെ ലക്ഷ്മിക്കുട്ടി,സ്ഥിരം സമിതി അധ്യക്ഷരായ പിഎം നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിര മാടത്തുംപുള്ളി മെമ്പര്‍ മാരായ രാജന്‍ ആമ്പാടത്ത്,ടികെ മുഹമ്മദ് ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.