കല്ലടിക്കോട് : ഇടക്കുര്‍ശ്ശി കനാല്‍ വശം കള്ളു ഷാപ്പിനു സമീപം നിന്നിരുന്ന വലിയ മരത്തിലെ കൊമ്പ് ഒടിഞ്ഞു വീണ് സമീപത്തെ വീട് തകര്‍ന്നു. വാവാനിക്കുന്നേല്‍ വി.കെ.കരുണാകരന്റെ വീടാ ണ് ഭാഗികമായി തകര്‍ന്നത്. വീടിനകത്തുണ്ടായിരുന്ന 80 വയസു കാരിയായ അമ്മ തലനാരിഴക്ക് രക്ഷപെട്ടു. തിങ്കളാഴ്ച്ച വൈകീട്ടാ യിരുന്നു സംഭവം.ശക്തമായ കാറ്റില്‍ വലിയ ശബ്ദത്തോടെ മരത്തി ലെ ഒരു ഭാഗം പൊട്ടി വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര യിലെ ഷീറ്റും മുന്‍വശത്തെ മുറിയും പൂര്‍ണ്ണമായും തകര്‍ന്നു.