മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് ഉദ്ഘാടനം ചെയ്യും.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി ജി ശിവരാജന് മുഖ്യപ്രഭാഷണം നടത്തും.വനം വകു പ്പ് അധികൃതരുടെ കൈവശ ഭൂമിയിലെ ജണ്ട കെട്ടല്‍ നിര്‍ത്തി വെ ക്കുക,വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും കാര്‍ഷിക വിള കള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക,വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുക,വന്യമൃഗങ്ങള്‍ ജനവാസ മേഖ ലയില്‍ ഇറങ്ങുന്നത് തടയുക,കൃഷിനാശത്തിന് നഷ്ടപരിഹാരം വര്‍ധിപ്പിക്കുക,വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യനും സ്വത്തിനും സംരക്ഷണം നല്‍കുക,പുലിയിറങ്ങിയ പ്രദേശങ്ങളില്‍ പുലി പിടികൂടുന്നതിന് കൂട് സ്ഥാപിക്കുക,മലയോര കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എംസി വര്‍ഗീസ് അറിയിച്ചു.