തച്ചനാട്ടുകര: കൊടക്കാട് ശിവക്ഷേത്രത്തിലും സ്വര്‍ണക്കടയിലും മോഷണ ശ്രമം.കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മിന്നൂസ് ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മ ണിയോടെയാണ് സംഭവം.സമീപത്തെ സിസിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല.കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് ചുമര്‍ തുരക്കുന്ന ശബ്ദം കേട്ട് പ്രദേശവാസിയായ യുവാവ് എത്തിയ പ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ദേശീയപാത യിലൂടെ ഓടിയ മോഷ്ടാവിനെ പിന്തുടര്‍ന്നെങ്കിലും കത്തി വീശി ഭീ ഷണി മുഴക്കി രക്ഷപ്പടെുകയായിരുന്നുവത്രേ.സംഭവത്തില്‍ ജ്വല്ലറി ഉടമ അനൂപിന്റെ പരാതിയില്‍ നാട്ടുകല്‍ പോലീസ് കേസെടുത്തു. കൊടക്കാട് ശിവക്ഷേത്രത്തിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്.ചൊവ്വാഴ്ച പുലര്‍ ച്ചെ ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരന്‍ വിജയകുമാറാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.രണ്ട് ഭണ്ഡാരവും ഓഫീസിലെ മേശയും മറ്റും കുത്തിതുറന്ന നിലയിലാണ്.പണമോ മറ്റ് സാധനങ്ങ ളോ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഒ ബാല കൃഷ്ണന്‍ പറഞ്ഞു.നാട്ടുകല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!