കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2271 പേര്‍

സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1165

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 26838 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 25 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസും ,18 മുതല്‍ 39 വയസ്സുവരെയുള്ള 12824 പേര്‍ ഒന്നാം ഡോസും 1066 പേര്‍ രണ്ടാം ഡോസുമടക്കം 13890 പേരും, 40 മുതല്‍ 44 വരെയുള്ള 2547 പേര്‍ ഒന്നാം ഡോസും 267 പേര്‍ രണ്ടാം ഡോസുമടക്കം 2814 പേരും കുത്തിവെപ്പെടുത്തു.

ഇതു കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസും, 280 മുന്നണി പ്രവര്‍ത്തകന്‍ ഒന്നാം ഡോസും 220 പേര്‍ രണ്ടാം ഡോസുമടക്കം 500 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 388 പേര്‍ ഒന്നാം ഡോസും 527 പേര്‍ രണ്ടാം ഡോസു മടക്കം 915 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 4729 പേര്‍ ഒന്നാം ഡോസും 2000 പേര്‍ രണ്ടാം ഡോസുമടക്കം 6729 പേരും, 60 വയസിനു മുകളിലുള്ള 683 പേര്‍ ഒന്നാം ഡോസും 1267 പേര്‍ രണ്ടാം ഡോസുമടക്കം 1950 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തി ട്ടുണ്ട്. ആകെ 101 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 2271 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്, ഇതില്‍ 2 ഗര്‍ഭിണികള്‍ രണ്ടാം ഡോസും, 18 വയസ്സിനു മുകളിലും 40 വയസ്സി നു താഴെയുമായ 450 പേര്‍ ഒന്നാം ഡോസും 1007 പേര്‍ രണ്ടാം ഡോ സുമടക്കം 1459 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 42 പേര്‍ ഒന്നാം ഡോസും 30 പേര്‍ രണ്ടാം ഡോസുമടക്കം 72 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 37 പേര്‍ ഒന്നാം ഡോസും 334 പേര്‍ രണ്ടാം ഡോസുമടക്കം 371 പേരും, 60 വയസ്സിനു മുകളിലുള്ള 3 പേര്‍ ഒന്നാം ഡോസും 366 പേര്‍ രണ്ടാം ഡോസുമടക്കം 369 പേരും കോവാ ക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 6 സെഷനിലായാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 1165 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 3 ഗര്‍ഭിണികള്‍ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 18 വയസ്സിനും 40 വയസ്സി നും ഇടയിലുള്ള 685 പേര്‍ ഒന്നാം ഡോസും 80 പേര്‍ രണ്ടാം ഡോസു മടക്കം 765 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 54 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമടക്കം 63 പേരും, 26 മുന്നണി പ്രവ ര്‍ത്തകര്‍ ഒന്നാം ഡോസും 6 പേര്‍ രണ്ടാം ഡോസുമടക്കം 32 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ള 112 പേര്‍ ഒന്നാം ഡോസും 97 പേര്‍ രണ്ടാം ഡോസുമടക്കം 209 പേരും, 60 വയസ്സിനു മുകളിലുള്ള 37 പേര്‍ ഒന്നാം ഡോസും 46 പേര്‍ രണ്ടാം ഡോസും അടക്കം 83 പേരും, 2 മുലയൂട്ടുന്ന അമ്മമാര്‍ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 17 സെഷ നുകളിലായാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!