അലനല്ലൂര്‍: യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കഴിഞ്ഞ റമദാ നില്‍ ആരംഭിച്ച നൂറു മില്യന്‍ ഭക്ഷണ സഹായ പദ്ധതി എടത്തനാട്ടു കരയിലേക്കും. ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ഏ റെ മികവ് തെളിയിച്ച മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി ‘തണലി’ ന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭക്ഷ്യ ബാങ്കുകള്‍, സന്നദ്ധ സംഘ ടനകള്‍ എന്നിവ മുഖേനയാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്ന ത്. എടത്തനാട്ടുകര ദാറുസ്സലാം മദ്റസയില്‍ വെച്ച് നടന്ന 100 മില്യ ണ്‍ ഭക്ഷ്യക്കിറ്റ് വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ള ത്ത് ലത ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ അബ്ദുസ്സലാം മോങ്ങം അ ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി, വാര്‍ഡ് അംഗം പി.അക്ബറലി, കെ. എന്‍.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, സെക്രട്ടറി പി.പി സുബൈര്‍, ഇ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പാറോക്കോട് മമ്മി ഹാജി, പാറോക്കോട് മുഹമ്മദ് കുട്ടി എന്ന കു ഞ്ഞാന്‍, തണല്‍ കണ്‍വീനര്‍ യൂസഫ് ഹാജി, മൂസ സ്വലാഹി, ഷൗക ത്ത് കല്‍പ്പകഞ്ചേരി, കാപ്പില്‍ മുഹമ്മദ് കുഞ്ഞിഹാജി, കാപ്പില്‍ നാ സര്‍, പടുകുണ്ടില്‍ ഹംസ ഹാജി, കാപ്പുങ്ങല്‍ അലി, സിദ്ദീഖ് മുക്കാട്ട്, വി.സി ഷൗക്കത്തലി, അബ്ദു റൗഫ് സ്വലാഹി, എം.പി ശറഫുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.