മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് മര ണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തിലും അനധികൃതമായി പുഴയിലേക്ക് പ്രവേശിക്കുന്നത് തടയാനും സാധ്യമാകുന്ന ഭാഗങ്ങളി ല്‍ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കൂടുതല്‍ സുരക്ഷാ ഉദ്യോഗ സ്ഥരെ നിയമിച്ചും വിനോദ സഞ്ചാരികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ടറി മോഹന്‍ ഐസക്ക് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡ ന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡ ന്റ് ഷൗക്കത്തലി കുളപ്പാടം,സെക്രട്ടറി രാമകൃഷ്ണന്‍,ബ്ലോക്ക് സെക്ര ട്ടറി പിസി ഹൈദരലി,മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ ഉമ്മരന്‍, എന്‍വൈസി ബ്ലോക്ക് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി, നാ സര്‍ തെങ്കര,ഐഷാബാനു,രാധാകൃഷ്ണന്‍,ഹസ്സന്‍ കോയ, മസൂദ്, പ്രി ന്‍സ്,അസീല്‍ എന്നിവര്‍ സംസാരിച്ചു.ഫൈസല്‍ മാസ്റ്റര്‍ സ്വാഗത വും സൈഫുദ്ദീന്‍ എടത്തനാട്ടുകര നന്ദിയും പറഞ്ഞു.