മണ്ണാര്‍ക്കാട്:നഗരത്തില്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം.നാനൂറ് ഗ്രാം വെള്ളിയാഭരണങ്ങളും ആയിരത്തോളം രൂപയും നഷ്ടപ്പെട്ടു. ചന്തപ്പടിയിലെ ചൈതന്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.രാവിലെ പത്രമിടാന്‍ വന്ന ഏജന്റാണ് ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിതുറന്ന നിലയില്‍ കണ്ട തത്രേ.വിവരം ഉടമ ചന്ദ്രനെ അറിയിക്കുകയായിരുന്നു. മുന്‍വശ ത്തെ ഷട്ടറിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്.ലോക്കര്‍ റൂമിലെക്ക് പ്രവേശിക്കാനാകാത്തതി നാല്‍ വലിയ നഷ്ടം സംഭവിച്ചില്ല.മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെ ത്തി പരിശോധന നടത്തി.സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഏകോപന സമിതി ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ,ഹാരിസ് മാളിയേക്കല്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.രണ്ട് മാസം മുമ്പും സമാന രീതിയില്‍ ടൗണില്‍ കവര്‍ച്ച അരങ്ങേറിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!