അലനല്ലൂര്‍: എസ്എസ്എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോ ത്സവില്‍ കോട്ടോപ്പാടം സെക്ടര്‍ ഒന്നാം സ്ഥാനവും അമ്പാഴക്കോട്, അലനല്ലൂര്‍ സെക്ടറുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും നേ ടി.അലനല്ലൂര്‍ സെക്ടറിലെ മുഹമ്മദ് അനസ് കലാപ്രതിഭയും അമ്പാഴ ക്കോട് സെക്ടറിലെ മുഹമ്മദ് ഷാഫി സര്‍ഗ പ്രതിഭയായി തെരഞ്ഞെ ടുക്കപ്പെട്ടു.മൂന്ന് ദിനങ്ങളിലായി നടന്ന സാഹിത്യോത്സവിന്റെ സമാപന സംഗമം യുവ എഴുത്തുകാരന്‍ പിഎം വ്യാസന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ സാഹിത്യോവ് ചെയര്‍മാന്‍ ഷഫീഖ് അഹ്‌സനിയു ടെ അധ്യക്ഷനായി.സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം മുഖ്യാതിഥിയായി.എസ്എഫ് സംസ്ഥാന പ്രവര്‍ ത്തക സമിതി അംഗം കെ.പി യൂസുഫ് പെരിമ്പലം സന്ദേശ പ്രഭാഷ ണം നടത്തി.എസ് എസ് എഫ് പാലക്കാട് ജില്ല മുന്‍ പ്രസിഡന്റ് പി.സി അഷ്റഫ് സഖാഫി വിജയികളെ പ്രഖ്യാപിച്ചു. ഷഫീഖ് അല്‍ ഹസനി, സി എന്‍ മുഹമ്മദ് ജാഫറലി, ഹകീം കൊമ്പാക്കല്‍ക്കുന്ന്, ഹുസ്സൈന്‍ സഖാഫി,റഊഫ് സഖാഫി,ഹാഫിള് ഷഫീഖ് സഖാഫി പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു.ഡിവിഷന്‍ സാഹിത്യോത്സവ് ജനറല്‍ കണ്‍വീനര്‍ എന്‍.പി മുഹമ്മദ് ഫായിസ് മുസ്ലിയാര്‍ സ്വാഗ തവും ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ കൂമഞ്ചേരിക്കുന്ന് നന്ദി യും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!