കല്ലടിക്കോട് :വാക്കോട് റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുര കത്തി ന ശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.മഞ്ചാടിക്കല്‍ വീട്ടില്‍ അജോ വര്‍ഗീ സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി യോടെയായിരുന്നു തീപിടിത്തമുണ്ടായത്.റബ്ബര്‍ ഷീറ്റ് കഴുകുന്നതി നും , ഉണക്കുന്നതിനുമായി യന്ത്രങ്ങള്‍ ഉള്ള പുകപ്പുരയാണിത്. നാലു ടണ്‍ റബ്ബര്‍ ഷീറ്റ്, കെട്ടിടം എന്നിങ്ങനെ പൂര്‍ണ്ണമായും നശിച്ചു. പുക യില്‍ റബ്ബര്‍ ഷീറ്റ് ഉരുകി വീണതാണ് തീ പടരാന്‍ കാരണമെന്നാണ് കരുതുന്നത്.കോങ്ങാട് നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. ഏകദേശം എട്ടു ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്ന തായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബെന്നി കെ ആന്‍ഡ്രുസ് ,രഞ്ജിത്ത്, മുഹമ്മദ്ആസാദ്, ഷമറുദ്ധീന്‍, മുരളീധരന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!