അഗളി: അട്ടപ്പാടി ഷോളയൂര്‍ വട്ട്ലക്കി ഊരില്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാരകമായി പരിക്കേറ്റ എസ്ടി മോര്‍ ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിങ്കിരിയുടെ സഹോദരന്‍ കുറു ന്താചലത്തെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാ ലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
പോലീസിനെ ഭീഷണിപ്പെടുത്തി കേസ് ദുര്‍ബലപ്പെടുത്താനും പ്ര തികളെ സംരക്ഷിക്കാനുമാണ് പോലീസ് നടപടിയുമായി ബന്ധ പ്പെട്ട അനാവശ്യ വിവാദങ്ങളുണ്ടാക്കി ചിലര്‍ ശ്രമിക്കുന്നതെന്ന് പി വേണുഗോപാല്‍ പറഞ്ഞു.യഥാര്‍ത്ഥ വിഷയത്തെ ഗതി തിരിച്ചുവി ടാനുള്ള ഇത്തരം ശ്രമങ്ങള്‍ തീവ്രവാദ സ്വഭാവുള്ള സംഘടനകള്‍ക്ക് നുഴഞ്ഞു കയറാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കലായി മാറും.ഭീഷണികള്‍ക്കു വഴങ്ങാതെ പ്രതികള്‍ക്കെതി രെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അക്രമ ത്തിന് ഇരയായവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറാവ ണം.ഈ വിഷയത്തില്‍ കുറുന്താചലത്തിനും കുടുംബത്തിനും ബി.ജെ.പി. പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ്,എസ്ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ്, ബിജെപി നിയോജക മണ്ഡലം പ്രസിഡ ന്റ് എ.പി.സുമേഷ്‌കുമാര്‍, മണ്ഡലം സെക്രട്ടറി എന്‍.ബിജു,ജില്ലാ കമ്മിറ്റി അംഗം വി.ധര്‍മ്മരാജ്, അട്ടപ്പാടി മേഖലാ പ്രസിഡന്റ് കെ.ശ്രീനിവാസന്‍,എസ്ടി മോര്‍ച്ച മണ്ഡലം പ്രസിഡന്റും പഞ്ചായ ത്ത് മെമ്പറുമായ സുനില്‍കുമാര്‍, ബിജെപി ഷോളയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാജീവ്, ജനറല്‍ സെക്രട്ടറി കനകരാജ്, പുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമസ്വാമി ദേവരാജന്‍, ജനറല്‍ സെക്രട്ടറി എം.സുഭാഷ്, പുതൂര്‍ പഞ്ചായത്ത് മെംബര്‍ രങ്കന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുറുന്താചലത്തെ ഷോളയൂര്‍ വട്ട്ല ക്കിയിലുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചത്.