പാലക്കാട്: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ ആസൂത്ര ണം ചെയ്തിരിക്കുന്നത്. സാമ്പത്തിക വികേന്ദ്രീകരണത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നതിലൂടെ പൂര്‍ണ ജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടി പറഞ്ഞു.

പ്രദേശിക സാധ്യതകളേയും ഇവയുടെ ആവശ്യകതയും കണക്കി ലെടുത്ത് പരിപാടികള്‍ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കുന്ന തില്‍ ത്രിതല പഞ്ചായത്തുകള്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിരി ക്കുന്നത്. കൃഷി, ഗ്രാമീണ മേഖല, പൊതുജനാരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലയില്‍ വലിയ നേട്ടമാണ് തദ്ദേശസ്ഥാപനങ്ങളിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായ ത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മീന്‍വല്ലം വൈദ്യുത പദ്ധതി ജില്ലയിലെ നിര്‍ണ്ണായക നേട്ടമാണ്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗ ക്കാരായവരുടെ ആവശ്യങ്ങള്‍ വികേന്ദീകൃതാസൂത്രണത്തിലൂടെ നടപ്പാക്കിയിട്ടുണ്ട്. വിവിധ വിഭാഗക്കാരുടെ താത്പര്യങ്ങള്‍ ഒരു പോലെ മനസ്സിലാക്കി ചെയ്യുന്നതിന് വികേന്ദ്രകൃത ആസൂത്രണത്തി ലൂടെ കഴിയുന്നുണ്ട്. ഇത്തരത്തില്‍ തുടര്‍ന്നും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതിന് ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തന ങ്ങളിലൂടെ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍മാരായ കെ.വി വിജയദാസ്(മരണാനന്തരം), കെ.വി രാമകൃഷ്ണന്‍, സുബൈദ ഇസ ഹാക്ക്, ടി.എന്‍ കണ്ടമുത്തന്‍, അഡ്വ. കെ ശാന്തകുമാരി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട്: ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷ ത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡ ന്റുമാരെയും വൈസ്പ്രസിഡന്റുമാരെയും മൊമെന്റോ നല്‍കി ആദരിച്ചു. മുന്‍ മെമ്പര്‍മാരെയും ഉദ്ദ്യോഗസ്ഥരെയും ഓണ്‍ലൈന്‍ വഴിയും ആദരിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ അധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡന്റുമാരായ പി.അഹമ്മദ് അഷറ ഫ്, പി.ജമീല ടീച്ചര്‍, റഫീഖ പാറോക്കോട്ടില്‍, കെ.പി മൊയ്തു, യൂസഫ് പാലക്കല്‍, ഒ.പി ഷരീഫ്, വൈസ് പ്രസിഡന്റുമാരായ സൗജത്ത്, വി.പ്രീത, ആലായന്‍ സൈനുദ്ദീന്‍ എന്നിവരെയും മെമ്പര്‍മാരായ എം. ഉണ്ണീന്‍, ചന്ദ്രശേഖരന്‍, ശിവദാസന്‍, ഗോപാലകൃഷ്ണന്‍, ആദ്യ കാല ഉദ്ദ്യോഗസ്ഥരായ പത്മനാഭന്‍, ജയദേവന്‍, രാമന്‍കുട്ടി എന്നി വരെ ആദരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ തങ്കം, ബുഷറ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് സ്വാഗതം പറഞ്ഞു.

കോട്ടോപ്പാടം: ജനകീയാസൂത്രണം രജത ജൂബിലിയുടെ കോട്ടോപ്പാ ടം പഞ്ചായത്ത് തല ആഘോഷം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മ ദാലി ജനകീയാസൂത്രണം രജത ജൂബിലി 2021 റിപ്പോര്‍ട്ട് അവതരി പ്പിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലടി അബൂബ ക്കര്‍, കെ.പി നീന ടീച്ചര്‍, പാറശ്ശേരിഹസ്സന്‍, തെക്കന്‍ അസ്മാബി, ടി.മുഹമ്മദ് ഇല്യാസ്, വൈസ് പ്രസിഡന്റുമാരായ എ. അസൈനാര്‍ മാസ്റ്റര്‍, കെ.ജെ ജോസ്, മനച്ചിത്തൊടി ഉമ്മര്‍, സുശീല സുരേന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റഫീന മുത്തിനില്‍, റജീന കോഴിശ്ശീരി, മെമ്പര്‍ വിനീത കെ, ആസൂത്രണ സമിതി അംഗങ്ങളായ ടി.ജി ചന്ദ്രശേഖരപിള്ള, രാമചന്ദ്രന്‍ നായാടിപ്പാറ, ഉമ്മര്‍ കെ.പി, സെക്രട്ടറി ടി.കെ ദീപു തുടങ്ങിയവര്‍ സംബന്ധിച്ചു.

അലനല്ലൂര്‍: ജനകീയാസൂത്രണം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച രജതജൂബിലി ആഘോഷപരിപാടി അഡ്വ.എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാ ടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹംസ റിപ്പോര്‍ട്ട് അവതരി പ്പിച്ചു.മെമ്പര്‍മാരായ അനിത വിത്തനോട്ടില്‍, ബഷീര്‍ തെക്കന്‍, എം. കെ. ബക്കര്‍, അലി മടത്തൊടി, പി.മുസ്തഫ, പി.എംമധു മാസ്റ്റര്‍, പിസജ്ന സത്താര്‍, കെ.റംലത്ത്, ആയിഷാബി ആറാട്ടുതൊടി, ബഷീര്‍ പടുകുണ്ടില്‍, സെക്രട്ടറി ബിന്‍സി ചെറിയാന്‍, എ.എസ് ജിബു മോന്‍ എന്നിവര്‍ സംസാരിച്ചു. ആദ്യകാല പ്രസിഡന്റുമാരായ കെ.ടി. ഹംസപ്പ, സുലൈഖ കാപ്പുങ്ങല്‍, റഫീഖ പാറോക്കോട്ട്, റഷീദ് ആലായന്‍, യൂസഫ് മാസ്റ്റര്‍, കെ.എ സുദര്‍ശനകുമാര്‍, സുഗുണ കുമാരി, റഹ്മത് മടത്തൊടി, ഗിരിജ ടീച്ചര്‍ എന്നിവരെ ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!