മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട്,ബിഡികെ ലൈക്കസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുണ്ടംപോക്കിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബിഡികെ പാലക്കാട് ജില്ലാ സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനുമായ അസ്ലം അച്ചു രക്തദാനം നട ത്തി ക്യാമ്പിന് തുടക്കം കുറിച്ചു.45-ാം തവണയാണ് അസ്ലം അച്ചു രക്തദാനം നടത്തുന്നത്.
രക്തബാങ്കില്‍ നിന്നും രക്തം എടുക്കുമ്പോ ള്‍ പകരമായി രോഗിയു ടെ ബന്ധുക്കളോ സുഹൃദ് വലയങ്ങളില്‍ നിന്നോ ദാതാക്കളെ എത്തിച്ച് രക്തദാനത്തെ പ്രോത്സാഹിപ്പിക്ക ണമെന്ന് അസ്ലം അച്ചു ആവശ്യപ്പെട്ടു.പുരുഷന്‍മാര്‍ മൂന്ന് മാസം കൂടുമ്പോഴും സ്ത്രീകള്‍ നാല് മാസം കൂടുമ്പോഴും രക്തം നല്‍കാന്‍ തയ്യാറാകണമെന്നും അസ്ലം അച്ചു പറഞ്ഞു.സേവ് അംഗം അബുറജ, സേവ് ബിഡികെ ഏയ്ഞ്ചല്‍സ് പ്രവര്‍ത്തകരായ കവിത,ലിയാന, ലൈക്കസ് ക്ലബ്ബ് അംഗങ്ങളായ ബിന്‍സണ്‍,സിനാന്‍, ഷിബിന്‍, മിഥി ലാജ്,ജിഷിന്‍ തോമസ്,അജിത്,കൃപേഷ് എന്നിവര്‍ സംബന്ധിച്ചു. രക്തബാങ്കിലെ രക്തക്ഷാമം മറികടക്കാന്‍ വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.