മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടുകാരായ ഒരു പറ്റം യുവാക്കള്‍ ഒരുക്കിയ സൈലന്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.വിലക്കുകളെ മാ നിക്കാത്ത ചില നേരങ്ങളിലെ തമാശകള്‍ വലിയ അപകടം വരുത്തി വെക്കുമെന്ന സന്ദേശം നല്‍കുന്ന ചിത്രത്തിന് സമൂഹ മാധ്യമങ്ങളി ല്‍ മികച്ച പ്രതികരണമാണ്.
സുഹൃത്തുക്കളായ മൂന്ന് പേര്‍ പുഴയില്‍ കുളിക്കാനെത്തുകയും നീന്തലറിയാത്തതിന്റെ പേരില്‍ മാറി നില്‍ക്കുന്ന ഒരാളെ നിര്‍ബ ന്ധിച്ച് പുഴയിലേക്ക് തള്ളിയിടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ ങ്ങളുമാണ് ചിത്രത്തിന്റെ കഥ.കുന്തിപ്പുഴയുടെ തീരത്താണ് ഹ്രസ്വ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.എട്ടു മിനുട്ടോളം നീണ്ട് നില്‍ക്കുന്ന ചിത്രം പൂര്‍ണമായും മൊബൈല്‍ ക്യാമറയിലാണ് ചിത്രീകരിച്ചി ട്ടുള്ളത്.
സാബ്‌റിന്‍ മീഡിയയുടെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റിന്‍ഷാദ് എംഡി ആണ്. ദിര്‍ഫാത്,സജിത്ത്,അഫ്താബ് എന്നിവരാണ് അഭിനയിച്ചിരിക്കുന്ന ത്.പോസ്റ്റര്‍ ഡിസൈന്‍ മുഹമ്മദ് സബീല്‍ ആലിക്കല്‍സ്,റിന്‍ഷാദ്, അഫ്താബ് എന്നിവരാണ് ഛായാഗ്രാഹണം.എഡിറ്റിംഗ് ദിര്‍ഫാത്ത്. അഭിഷേക്,ഫിറോസ് എന്നിവര്‍ ചേര്‍ന്നാണ് പശ്ചാത്തല സംഗീത മൊരുക്കിയത്.ചില സമയങ്ങളില്‍ തമാശയ്ക്കും പരിധിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രമെന്ന് കാഴ്ചക്കാര്‍ വിലയിരുത്തുന്നു.