ഡിഡിഇ ഓഫീസിന് മുന്നില്‍ നില്‍പ്പുസമരം നടത്തി
പാലക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.യു ജില്ലാ ക മ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീ സിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കെ.എസ്. ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. സം സ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നട ത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി, ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത്,ട്രഷറര്‍ എം.എസ്. കരീം മസ്താന്‍, സം സ്ഥാന സമിതി അംഗം ഹുസൈന്‍ കോളശ്ശേരി, ഹംസത്ത് മാടാല, സഫുവാന്‍ നാട്ടുകല്‍, എം.എന്‍.നൗഷാദ്, ടി.ഷൗക്കത്തലി, എ.മുഹ മ്മദ് റഷീദ്, പി.സുല്‍ഫിക്കറലി, എം.കെ.സൈത് ഇബ്രാഹിം, ടി.എം. സ്വാലിഹ്,പി.പി.മുഹമ്മദ് കോയ, എ.എസ്.അബ്ദുല്‍ സലാം സലഫി, സി.ഖാലിദ്, വി.കെ.ഷംസുദ്ദീന്‍,നൗഷാദ് ബാബു, സി.പി.റിയാസ്, ജിബിന്‍ ജോസഫ്, ടി.കെ. ഷുക്കൂര്‍,പി.ഷിഹാബുദ്ദീന്‍,അമീര്‍ കുമ്പി ടി,എം. യാഹുല്‍ ഹമീദ്, അല്‍ത്താഫ് മംഗലശ്ശേരി സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവൈകല്യങ്ങള്‍ തിരു ത്തുക,അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍ കുക,ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തു ക,സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ-ടെറ്റില്‍ നിന്ന് ഒഴിവാക്കുക,മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപ കരണങ്ങള്‍ സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുക, പ്രൈമറി പ്രധാനാ ധ്യാപക ഒഴിവുകളില്‍ നിയമനം നടത്തുക,കോവിഡ് ഡ്യൂട്ടിയില്‍ നിന്നും അധ്യാപകരെ ഒഴിവാക്കുക,എസ്.എസ്.എല്‍.സി വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനസൗകര്യം ഉറപ്പാക്കുക,പങ്കാ ളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാ യിരുന്നു ധര്‍ണ.