അലനല്ലൂര്‍: ടീം വെല്‍ഫെയര്‍ മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ അലനല്ലൂരില്‍ നടന്നു.വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് പറളി ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്ത് നിസ്വാര്‍ ത്ഥ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരേയും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പരിശീലന ക്ലാ സ് നല്‍കിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി നാസറിനേയും ഐ എജി മണ്ണാര്‍ക്കാട് താലൂക്ക് കണ്‍വീനര്‍ അസ്ലം അച്ചുവിനേയും ആദ രിച്ചു.
മണ്ഡലം സെക്രട്ടറി കെ അബ്ദുല്‍ അസീസ് വളണ്ടിയര്‍മാര്‍ക്കുള്ള മൊമെന്റോ നല്‍കി.ടീം വെല്‍ഫെയര്‍ യൂണിഫോം വിതരണോ ദ്ഘാടനം ജില്ലാ ക്യാപ്റ്റന്‍ ബാബു തരൂര്‍ നിര്‍വ്വഹിച്ചു.ടീം വെല്‍ ഫെയര്‍ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ കെവി അമീര്‍ അധ്യക്ഷനായി.അലനല്ലൂര്‍ കമ്മിറ്റി സെക്രട്ടറി മജീദ് കുന്നപ്പള്ളി ,കോട്ടാപ്പാടം കമ്മിറ്റി സെക്രട്ടറി സുബൈര്‍ അരിയൂര്‍ എന്നിവര്‍ സംസാരിച്ചു.
ടീം വെല്‍ഫെയര്‍ മണ്ഡലം കണ്‍വീനര്‍ ജമാലുദ്ദീന്‍ എടത്തനാട്ടുകര സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സിദ്ദീഖ് കുന്തിപ്പുഴ നന്ദിയും പറ ഞ്ഞു.വളണ്ടിയര്‍മാരായ നാസര്‍ സിഎ,നസീഫ്, ഷാജഹാന്‍, നിഷാദ് പി,അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.