കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരി ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടതോടെ ജനങ്ങള്‍ ഭീതിയില്‍.ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ അംബേദ്കര്‍ കോളനിക്ക് സമീപമാണ് പുലിയെ കണ്ടത്. വളപ്പില്‍ സിദ്ദീഖിന്റെ വീടിനു മുന്‍പിലെ മതിലിനോട് ചാരി കിട ക്കുന്നതായാണ് പുലിയെ കണ്ടതെന്നും ആളുകള്‍ ബഹളം വെച്ച തോടെ പുലി തൊട്ടടുത്തുള്ള തെങ്ങുവളപ്പിലേക്ക് ഓടി മാറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളുകള്‍ മൊബൈല്‍ ഫോണില്‍ പുലിയുടെ ദൃശ്യവും പകര്‍ത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ തിരുവിഴാംകു ന്ന് ഫാമില്‍ പുലിയെ കണ്ടിരുന്നു. ഇക്കാര്യം വനം വകുപ്പിനെ അറി യിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപ മുണ്ട്.