മണ്ണാര്‍ക്കാട്:തെങ്കര കോല്‍പ്പാടത്ത് വീട്ടില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ വടക്കേപ്പുറം വീട്ടില്‍ ഭാനുമതി (53) യെ മണ്ണാര്‍ക്കാട് പൊലീസ് അറ സ്റ്റു ചെയ്തു.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തി യ പരിശോധനയിലാണ് വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.ഭാനുമതിക്കെതിരെ നേരത്തെയും കഞ്ചാ വുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്റ്റേഷനില്‍ കേസുകളു ണ്ടെന്ന് പൊലീസ് പറഞ്ഞു.മണ്ണാര്‍ക്കാട് സി.ഐ.അജിത്കുമാര്‍ എസ്.ഐ. കെ.ആര്‍.ജസ്റ്റിന്‍, സി.പി.ഒ.മാരായ റമീസ്,സന്തോഷ് കുമാര്‍,രാധ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.