മണ്ണാര്‍ക്കാട്: ഇന്ന് പാലക്കാട് ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 1462 പേര് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 1045 പേര് ഒന്നാം ഡോസും 2 പേര് രണ്ടാം ഡോസുമടക്കം 1047 പേരും, 40 മുതല്‍ 44 വയസ്സുവരെയു ള്ള 57 പേര് ഒന്നാം ഡോസും 4 പേര് രണ്ടാം ഡോസുമടക്കം 61 പേരും, ഒരു ആരോഗ്യ പ്രവര്ത്തകന് ഒന്നാം ഡോസും 3 പേര് രണ്ടാം ഡോ സും, 62 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തു പോകാ ന് തയ്യാറെടുക്കുന്ന 2 പേര് ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വരെയുള്ള 182 പേര് ഒന്നാം ഡോസും 21 പേര് രണ്ടാം ഡോസും അടക്കം 203 പേരും, 60 വയസ്സിനു മുകളിലുള്ള 60 പേര് ഒന്നാം ഡോസും 19 പേര് രണ്ടാം ഡോസും അടക്കം 79 പേരും, 3 മുലയൂട്ടുന്ന അമ്മമാര്‍ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 13 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥത കളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.