അഗളി: അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും പോലീ സ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പാലക്കാട് എസ് പി പരാതിയെ കുറിച്ച് സത്യസന്ധവും സുതാര്യവുമായി അ ന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെ ന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടി കേസുമായി ബന്ധപ്പെട്ട് ഷോളയൂര്‍ വട്ടലക്കി ഊരിലെ ചൊറിയന്‍ മൂപ്പനേയും മകന്‍ വിഎസ് മുരുകനേയും ഇന്ന് രാവിലെ ആറു മണിയോടെയാണ് അറസ്റ്റു ചെ യ്യാനായി ഷോളയൂര്‍ പൊലീസ് ഊരിലെത്തിയത്.പൊലീസ് നടപടിയെ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ തടഞ്ഞത് നാടകീയ രംഗ ങ്ങള്‍ക്ക് ഇടയാക്കി.ഇതിനിടെ മുരുകന്റെ 17 വയസ്സുള്ള മകന്റെ പൊലീസ് മുഖത്തടിച്ചതായും പരാതിയുണ്ട്.മുരുകന്റെ മകനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേ ധയാ കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.കൃത്യ നിര്‍വഹണം നടത്തുന്നതില്‍ തടസ്സം നിന്നതിനാ ലാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു.മുരുകന്റേയും കുടുംബത്തിന്റേയും ആക്രമണത്തില്‍ മറ്റൊരു ആദിവാസിക്ക് തലയില്‍ പരിക്കേറ്റതായും അറിയുന്നു.
അതേ സമയം ഊരിലെ സംഭവം വന്‍ പ്രതിഷേധത്തിനും ഇടയാക്കി. ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ പൊലീസ് സ്റ്റേഷനു മുന്നിലും അഗളി എഎസ്പി ഓഫീസിലും സമരം നടത്തി. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അഗളി എഎസ്പി അറിയിച്ചു.