മണ്ണാര്‍ക്കാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തല ത്തില്‍ സംഘടിപ്പിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്കുള്ള വിദ്യാഭ്യാസ പരിപാടിയായ മക്കള്‍ക്കൊപ്പം ‘ പരിപാടിയുടെ മണ്ണാര്‍ക്കാട് താലൂ ക്ക്തല ഉദ്ഘാടനം കരിമ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു .ജില്ലാ പഞ്ചായത്തംഗം റെജി ജോസ് ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ അധ്യക്ഷനായി. ബ്ലോ ക്ക് പഞ്ചായത്തംഗം സി.കെ.ജയശ്രീ, വാര്‍ഡംഗം റംലത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി ക്ക് കെ.അജയന്‍, സി കെ.ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.200 ലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.പി.ടി.എ.പ്രസിഡന്റ് യൂസഫ് പാലക്കല്‍ സ്വാഗതവും പ്രധാനാധ്യാപിക സുധ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!