കാഞ്ഞിരപ്പുഴ: ജലസേചന പദ്ധതിയുടെ തര്‍ന്നു കിടക്കുന്ന ക്വാര്‍ട്ടേ ഴ്‌സുകള്‍ കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ സന്ദര്‍ശിച്ചു.ഇവിടം കാടുപിടിച്ചു കിടക്കുന്നതിനാല്‍ സാമൂഹ്യ വിരുദ്ധശല്ല്യത്തിനൊപ്പം വന്യമൃഗങ്ങള്‍ തമ്പടിക്കുന്നതായും പരാതി ഉയര്‍ന്നതിന്റെ അടി സ്ഥാനത്തിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം.ടൂറിസം സാധ്യത യുള്ളതാണ് സ്ഥലം.അടിയന്തരമായി കാടു വെട്ടിവൃത്തിയാ ക്കേണ്ട താണ്.നവീകരിക്കാന്‍ പറ്റാത്ത പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ച് നീക്കണം.ഇവയ്ക്ക് പകരം പുതിയത് നിര്‍മിക്കുന്നതിനും വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഉതകുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന തിന് നടപടികള്‍ സ്വീകരിക്കുന്നതിനുമായി വകുപ്പു മന്ത്രി റോഷി അഗസറ്റിനെ സമീപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോ സ് ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്,കാഞ്ഞിര പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,കേരള കോണ്‍ ഗ്രസ് (എം) കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് മത്തായി ഐക്കര,യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ശരത് ജോസ്,കാഞ്ഞിരപ്പുഴ മണ്ഡലം പ്രസിഡന്റ് വിവേക് ജോണ്‍,മിഥന്‍, ജോസഫ് കെജി എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധ തിയുടെ നിര്‍മാണ സ്ഥലത്ത് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനാ യി കെട്ടിടങ്ങള്‍ നിര്‍മിച്ചത്.പിന്നീട് കൃത്യമായ അറ്റകുറ്റപ്പണിയോ സംരക്ഷണമോ നടന്നില്ല.തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളില്‍ രാ ത്രിയും പകലും നിരവധി ആളുകള്‍ ലഹരിവസ്തുക്കള്‍ വില്‍ക്കാന്‍ എത്തുന്നുണ്ടെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുമാണ് പ്രദേശവാസി കളുടെ പരാതി.