അഗളി: അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദി വാസി നേതാവിനേയും പിതാവിനേയും പിടിച്ചു കൊണ്ട് പോയതാ യി പരാതി.ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയ മൂപ്പനേയും മകന്‍ മുരുകനേയുമാണ് പൊലീസ് പിടികൂടിയത്.കുടുംബവഴക്കു മായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.ഇതിന്റെ അടിസ്ഥാന ത്തി ല്‍ മുരുകനേയും പിതാവിനേയും അറസ്റ്റു ചെയ്യുന്നതിനായി പൊലീസ് ശ്രമിച്ചു.ഇത് സ്ത്രീകളുള്‍പ്പടെയുള്ളവര്‍ തടഞ്ഞു .സംഭവ ത്തില്‍ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചു.ഷോളയൂര്‍ പൊ ലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച ഇവര്‍ പിന്നീട് അട്ടപ്പാടി എഎസ്പി ഓഫീ സിന് മുന്നിലേക്ക് സമരം മാറ്റി.കൃത്യ നിര്‍വഹണം നടത്തുന്നതില്‍ തടസ്സം നിന്നതിനാലാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു.