മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ജില്ലാ കമ്മിറ്റിയും സംയുക്തമായി കോവിഡാനന്തര അലര്‍ജികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ ഞായറാഴ്ച നടക്കും. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനവ ധിയാണ്. കോവിഡ് ബാധിതര്‍ നെഗറ്റീവ് ആയതിനു ശേഷം ദഹനം, ശ്വസനം, നാഡീവ്യൂഹ വേദന തുടങ്ങി ധാരാളം ആരോഗ്യ പ്രശ്‌നങ്ങ ള്‍ നേരിടേണ്ടിവരുന്നു. ഇത്തരമാളുകള്‍ക്കു ലളിതവും പാര്‍ശ്വഫല ങ്ങള്‍ ഇല്ലാത്തതുമായ ചിലകിത്സാ രീതികള്‍ ആയുര്‍വേദത്തിലൂടെ നല്‍കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആയുര്‍വേദ ആസ്പത്രികളും ഡോക്ടര്‍മാരും ഈ രംഗത്ത് തുല്യതയില്ലാത്ത സേവനമാണ് നടത്തിവരുന്നത്.
പൊതുജനാരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന സന്ദേശവുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തി വരുന്ന കര്‍മ പരിപാടികളുടെ ഭാഗമായാണ് കോവിഡാനന്തര പ്ര ശ്‌നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച് കൂടുതല്‍ അറിവുകള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ ആയുര്‍വേദ ആരോഗ്യ സെമിനാര്‍ നടത്തുന്നതെന്നു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. നാളെ രാത്രി 7.30ന് ഓണ്‍ലൈന്‍ വഴി നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍ അധ്യക്ഷത വഹിക്കും. ജില്ലാ ആയുര്‍വേദ ആസ്പത്രിയി ലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം നിത വിഷയാ വതരണം നടത്തും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.കെ കോമളം, മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി ഡോ.ശ്രീഹരി സി.വി എന്നിവര്‍ സംസാരിക്കും.