മണ്ണാര്‍ക്കാട്: ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.തെങ്കര മണലടി വെള്ളാരംകുന്ന് ഏറാടന്‍ മുഹമ്മദ് മുസ്തഫ (31) പിതാവ് ഹംസ (67) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിന്റേയും ഉബൈസയുടെയും മകള്‍ റുസ്‌നിയ ജബിനിന്റെ (22) മരണത്തിലാ ണ് അറസ്റ്റ്.മകള്‍ മരിച്ചതു സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലമാണെന്ന് പിതാവ് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍ കിയതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താ വിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും അറസ്റ്റ് ചെ യ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് റുസ്‌നിയ ജബിനെ ചങ്ങലീരിയിലെ വീട്ടില്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കു മ്പോള്‍ രണഅട് മാസം ഗര്‍ഭിണിയായിരുന്നു.ഗര്‍ഭിണിയായതിനെ തുടര്‍ന്ന് രണ്ട് മാസമായി ചങ്ങലീരിയില്‍ മാതാപിതാക്കള്‍ക്കൊ പ്പമായിരുന്നു റുസ്‌നിയ ജബിന്‍.2017ലാണ് റുസ്‌നിയയെ മുഹമ്മദ് മുസ്തഫയ്ക്ക് വിവാഹം ചെയ്ത് നല്‍കിയത്.വിവാഹ സമയത്ത് 12 പവന്‍ സ്വര്‍ണമാണ് നല്‍കിയിരുന്നത്.എന്നാല്‍ ഭര്‍ത്താവിന്റെ സഹോദരങ്ങളുടെ ഭാര്യമാര്‍ കൂടുതല്‍ സ്വര്‍ണം ഉള്ളവരാണെന്ന പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകള്‍ മാനസികമായി പീഡിപ്പിക്കാറു ണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.