കോട്ടോപ്പാടം: കാട്ടാനകളുടെ താണ്ഡവത്തില്‍ തിരുവിഴാംകുന്ന് കരടിയോടും കാപ്പുപറമ്പിലും വ്യാപക കൃഷി നാശം. കരടിയോ ടില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഇറങ്ങിയ കാട്ടാനകള്‍ പുളിയക്കോടന്‍ വാപ്പു, പാലോളി ഹംസപ്പു എന്നിവരുടെ വാഴകളും, പുളിയക്കോടന്‍ അലി, പുളിയക്കോടന്‍ ജാഫര്‍ എന്നിവരുടെ റബ്ബര്‍ തൈകളും നശി പ്പിച്ചു. നാട്ടുകാര്‍ ബഹളം വെച്ചും പടക്കം പൊട്ടിച്ചും ശനിയാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് കാട്ടാനകളെ കൃഷിയിടത്തില്‍ നിന്നും അകറ്റിയത്.
കാപ്പുപറമ്പിലെ നായര്‍കുണ്ട് പാടശേഖരത്തിറങ്ങിയ കാട്ടാനകള്‍ കൂമഞ്ചീരി ഉമ്മറിന്റെ 150 ഓളം വാഴകളും ആടുകള്‍ക്കായി 50 സെന്റ് സ്ഥലത്ത് വളര്‍ത്തിയ തീറ്റ പുല്ലും നശിപ്പിച്ചു. വെള്ള സൗ കര്യത്തിനായി ഒരുക്കിയ മോട്ടറും പൈപ്പുകളും തകര്‍ത്തതായും ഉമ്മര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിലധികമായി തിരുവിഴാംകുന്ന് ഫാമില്‍ തമ്പടിക്കുന്ന കാട്ടാനകളാണ് കൃഷി നാശം വിതച്ചതെന്നാണ് കരുതുന്നത്. ജനവാസ മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം തുടര്‍ക്കഥയാകുമ്പോഴും വനംവകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധം ഉയരുകയാണ്. ജനവാസ മേഖലയില്‍ വിതക്കുന്ന കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് കയറ്റാന്‍ വനം വകുപ്പ് തയ്യാ റായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.