മണ്ണാര്‍ക്കാട്: ജനകീയ പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടപ്പാക്കുന്ന സമ്പൂര്‍ണ വാക്‌സിനേഷന്റെ രണ്ടാമത് ക്യാമ്പ് സമാ പിച്ചു.ന്യൂ അല്‍മ ആശുപത്രിയുമായി സഹകരിച്ച് രണ്ടാം ഘട്ടത്തി ല്‍ 515 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്.
ഒന്നാം ഘട്ടത്തില്‍ 500 പേര്‍ക്ക് നേരത്തെ സൗജന്യ വാക്സിന്‍ നല്‍കി യിരുന്നു.രണ്ടാം ഘട്ടത്തില്‍ വ്യാഴാഴ്ച 215 പേര്‍ക്കും,ശനിയാഴ്ച 300 പേ ര്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്.ഏറ്റവും അടുത്ത ദിവസം തന്നെ മൂന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ന്യു അല്‍മ ആശുപത്രിയില്‍ കോവീഷീല്‍ഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.കോവിന്‍ സൈറ്റിലൂടെ ഓണ്‍ലൈനായും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടും വാക്‌സിന്‍ കേന്ദ്രത്തി ലെത്തി വാക്‌സീന്‍ സ്വീകരിക്കാം.ബുക്കിങ്ങിനായി 8921574176 എന്ന നമ്പറില്‍ ബന്ധപ്പെടാം.