മണ്ണാര്‍ക്കാട്: ഗര്‍ഭിണിയായ ചങ്ങലീരി സ്വദേശിനിയുടെ ആത്മഹ ത്യയില്‍ പരാതി ഉയരുന്നു. യുവതിയുടെ മരണം ഗാര്‍ഹിക പീഡനം മൂലമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ചങ്ങലീരി തെ ക്കുംപാടത്ത് അബ്ബാസ് ഉബൈസ ദമ്പതികളുടെ മകള്‍ റൂസ്നിയ ജെ ബിനെ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സ്വന്തം വീട്ടി ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.റൂസ്നിയ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.സ്വര്‍ണ്ണം കുറഞ്ഞ് പോയതിന്റെ പേരി ല്‍ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിന്നും ഉപദ്രവമേല്‍ക്കേണ്ടി വന്നിട്ടുള്ള തായി മാതാവ് പറഞ്ഞു.2017ലാണ് തെങ്കര വെള്ളാരംകുന്ന് അറാടന് വീട്ടില്‍ ഹംസയുടെ മകന് മുസ്തഫയുമായി റൂസ്നിയയുടെ വിവാ ഹം നടക്കുന്നത്.ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്.