കോവാക്സിന് കുത്തിവെപ്പെടുത്തവര്‍ 353 പേര്
സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തവര്‍ 1006
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1547 പേര് കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 600 ഗര്‍ഭിണികള്‍ ഒന്നാം ഡോ സും 8 പേര് രണ്ടാം ഡോസുമടക്കം 608 പേരും കുത്തിവെപ്പെടുത്തി ട്ടുണ്ട്.18 മുതല്‍ 39 വയസ്സുവരെയുള്ള 431 പേര് ഒന്നാം ഡോസും 16 പേര് രണ്ടാം ഡോസുമടക്കം 447 പേരും, 40 മുതല്‍ 44 വരെയുള്ള 21 പേര് ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 22 പേരും കു ത്തിവെപ്പെടുത്തു.ഇതു കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, ഒരു മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 6 പേര് രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 201 പേര് ഒന്നാം ഡോ സും 45 പേര് രണ്ടാം ഡോസുമടക്കം 246 പേരും, 60 വയസിനു മുകളി ലുള്ള 185 പേര് ഒന്നാം ഡോസും 30 പേര് രണ്ടാം ഡോസുമടക്കം 215 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 36 സെഷ നുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ആകെ 353 പേരാണ് കോവാക്സിന് കുത്തിവെപ്പെടുത്തത്.ഇതില്‍ 20 ഗര്‍ഭിണികള്‍ ഒന്നാം ഡോസും,18 വയസ്സിനു മുകളിലും 40 വയ സ്സിനു താഴെയുമായ 9 പേര് ഒന്നാം ഡോസും 189 പേര് രണ്ടാം ഡോ സുമടക്കം 198 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 4 പേര് ഒന്നാം ഡോസും 97 പേര് രണ്ടാം ഡോസുമടക്കം 101 പേരും, 60 വയസ്സിനു മുകളിലുള്ള 34 പേര് ഒന്നാം ഡോസും കോവാക്സിന് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 3 സെഷനുകളിലായാണ് കുത്തി വെപ്പ് നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 1006 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 4 ഗര്‍ഭിണികള്‍ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 676 പേര് ഒന്നാം ഡോസും 19 പേര് രണ്ടാം ഡോസുമടക്കം 695 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 51 പേര് ഒന്നാം ഡോസും 3 പേര് രണ്ടാം ഡോ സുമടക്കം 54 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കൂടാതെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 22 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, വിദേശത്തു പോകാന്‍ തയ്യാറെടുക്കുന്ന 3 പേര് ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 45 മുതല്‍ 59 വരെയുള്ളവരില്‍ 131 പേര് ഒന്നാം ഡോസും 31 പേര് രണ്ടാം ഡോസുമടക്കം 162 പേരും, 60 വയസ്സിനു മുകളിലുള്ള 47 പേര് ഒന്നാം ഡോസും 12 പേര് രണ്ടാം ഡോസുമടക്കം 59 പേരും, 3 മുലയൂട്ടുന്ന അമ്മമാര്‍ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 12 സെഷനുകളിലൂടെയാ ണ് കുത്തിവെപ്പ് നടന്നത്
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു