കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 207 പേര്‍
സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1445
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 19446 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 292 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 മുതല്‍ 39 വയസ്സുവരെയുള്ള 7045 പേര്‍ ഒന്നാം ഡോസും 48 പേര്‍ രണ്ടാം ഡോസുമടക്കം 7093 പേരും, 40 മുതല്‍ 44 വരെയുള്ള 1239 പേര്‍ ഒന്നാം ഡോസും 20 പേര്‍ രണ്ടാം ഡോസുമടക്കം 1259 പേരും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 34 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 10 പേര്‍ രണ്ടാം ഡോസുമടക്കം 44 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെ ടുക്കുന്ന 28 പേര്‍ ഒന്നാം ഡോസും 18 പേര്‍ രണ്ടാം ഡോസുമടക്കം 46 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 6078 പേര്‍ ഒന്നാം ഡോസും 768 പേര്‍ രണ്ടാം ഡോസുമടക്കം 6846 പേരും, 60 വയസിനു മുകളിലു ള്ള 3357 പേര്‍ ഒന്നാം ഡോസും 494 പേര്‍ രണ്ടാം ഡോസുമടക്കം 3851 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 90 സെഷ നുകളിലായാണ് കുത്തിവെപ്പ് നടന്നത്
ആകെ 207 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത് (രണ്ടാം ഡോസ് മാത്രം), ഇതില്‍ 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെ യുമായ 100 പേര്‍ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 74 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 33 പേര്‍ രണ്ടാം ഡോസും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ ഒരു സ്വകാര്യ ആശുപത്രികളില്‍ നിന്നും 1445 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 8 ഗര്‍ഭിണികള്‍ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 942 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമടക്കം 951 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 165 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോ സുമടക്കം 167 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 34 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, വിദേശത്തു പോകാന്‍ തയ്യാറെടുക്കുന്ന 4 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 45 മുതല്‍ 59 വരെയുള്ളവരില്‍ 180 പേര്‍ ഒന്നാം ഡോസും 23 പേര്‍ രണ്ടാം ഡോസുമടക്കം 203 പേരും, 60 വയസ്സിനു മുകളിലുള്ള 56 പേര്‍ ഒന്നാം ഡോസും 12 പേര്‍ രണ്ടാം ഡോസുമടക്കം 68 പേരും, സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തി വെപ്പെടുത്തിട്ടുണ്ട്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു