സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1666
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 27953 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 150 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം സോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 വയസ്സിനും 40നും ഇടയിലുള്ള 10119 പേര്‍ ഒന്നാം ഡോസും 125 പേര്‍ രണ്ടാം ഡോസുമടക്കം 10244 പേരും,40 മുതല്‍ 44 വരെയുള്ള 2302 പേര്‍ ഒന്നാം ഡോസും 45 പേര്‍ രണ്ടാം ഡോസുമടക്കം 2347 പേര്‍ കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 64 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 5 പേര്‍ രണ്ടാം ഡോസുമടക്കം 69 പേരും, 263 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 57 പേര്‍ രണ്ടാം ഡോസുമടക്കം 320 പേരും,വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 60 പേര്‍ ഒന്നാം ഡോസും 57 പേര്‍ രണ്ടാം ഡോസുമടക്കം 117 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 9083 പേര്‍ ഒന്നാം ഡോസും 1021 പേര്‍ രണ്ടാം ഡോസുമടക്കം 10104 പേരും, 60 വയസിനു മുകളിലുള്ള 3909 പേര്‍ ഒന്നാം ഡോസും 692 പേര്‍ രണ്ടാം ഡോസുമടക്കം 4601 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടു ത്തിട്ടുണ്ട്. ആകെ 108 സെഷനുകളിലായാണ് കുത്തിവെപ്പുകള്‍ നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 1666 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 4 ഗര്‍ഭിണികള്‍ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 1144 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമടക്കം 1153 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 78 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോ സുമടക്കം 80 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും, 59 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തു പോകാന്‍ തയ്യാറെടുക്കുന്ന 6 പേര്‍ ഒന്നാം ഡോസും,45 മുതല്‍ 59 വരെയുള്ളവരില്‍ 217 പേര്‍ ഒന്നാം ഡോസും 27 പേര്‍ രണ്ടാം ഡോസു മടക്കം 244 പേരും, 60 വയസ്സിനു മുകളിലുള്ള 96 പേര്‍ ഒന്നാം ഡോ സും 16 പേര്‍ രണ്ടാം ഡോസുമടക്കം 112 പേരും, സ്വകാര്യ ആശുപത്രി കളില്‍ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 14 സെഷനുകളി ലായാണ് സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.