മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) തൊഴില്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടന്ന തൊഴില്‍ സംരക്ഷണ സദസ്സ് സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് കെപി ജയരാജ് അധ്യക്ഷനായി. സി ഐടിയു ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍,യൂണിയന്‍ ഏരി യ സെക്രട്ടറി പി ദാസന്‍,ഡിവിഷന്‍ നേതാക്കളായ ഹക്കിം മണ്ണാര്‍ ക്കാട്,പികെ ഉമ്മര്‍,റഷീദ് ബാബു,മുഹമ്മദാലി, ഷാജി,ഫൈസല്‍, ആബിദ്,മുഹമ്മദ്,ഷിഹാബ് എന്നിവര്‍ സംസാരിച്ചു.പി ദാസന്‍ സ്വാ ഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു.വഴിയോര കച്ചവടം പുന: സ്ഥാപിക്കുക,ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുക,മുഴുവന്‍ തൊ ഴിലാളികളേയും സര്‍വേയില്‍ ഉള്‍പ്പെടുത്തുക, സ്വാകര്യവല്‍ ക്കര ണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.