മൊബൈല്‍ പരിശോധന യൂണിറ്റ് ഏര്‍പ്പാടാക്കാന്‍ തീരുമാനം
മണ്ണാര്‍ക്കാട്:നഗരസഭയുടെ പതിനെട്ടാം വാര്‍ഡ് മൈക്രോ കണ്ടെ യ്ന്റ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ ചെയര്‍മാന്റെ അധ്യക്ഷതയില്‍ പ്രത്യേക കോവിഡ് അവലോകന യോഗം ചേര്‍ന്നു.വാര്‍ഡ് പൂര്‍ണ്ണമായി അടച്ചുപൂട്ടുന്നതിനും പട്ടിക ജാതി കോളനിയിലുള്‍പ്പെടെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന രോഗിക ള്‍ക്ക് ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണമെത്തിക്കുന്നതിനും തീരുമാനിച്ചു.നഗരസഭയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാല്‍പ്പത് പേര്‍ക്ക് വെള്ളിയാഴ്ചക ളില്‍ പള്ളികളില്‍ നമസ്‌കരിക്കുന്നതിന് അനുമതി ലഭ്യമാക്കു ന്ന തിനായി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കും.ജില്ലാ ആരോഗ്യവകുപ്പി ന്റെ സഹകരണത്തോടെ മൊബൈല്‍ പരിശോധന യൂണിറ്റ് ഏര്‍ പ്പാടാക്കാനുംസര്‍ക്കാര്‍ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ പരിശോധനകള്‍ നടത്താനും തീരുമാനിച്ചു.
നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ് സണ്‍ പ്രസീദ,സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, മാസിത സത്താര്‍,ഷഫീക്ക് റഹിമാന്‍, വത്സലാകുമാരി, ഹംസകുറു വണ്ണ,നഗരസഭാ സെക്രട്ടറി എം.എസ്.ശ്രീരാഗ്,എസ്.ഐ ജസ്റ്റിന്‍, ആ രോഗ്യവിഭാഗം പ്രതിനിധികള്‍, സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍, ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.