കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് വീണ്ടും ഡി കാറ്റഗറിയില്‍ ഉള്‍പ്പെ ട്ട സാഹചര്യത്തില്‍ പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധന വര്‍ധി പ്പിക്കാന്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.മൈക്രോ കണ്ടെയ്ന്റ് മെന്റ് സോണുകളായ കാപ്പു പറമ്പ്,ഭീമനാട് വാര്‍ഡുകള്‍ പൂര്‍ണ്ണമാ യി അടച്ചിടാതെ രോഗവ്യാപനം തീവ്രമായ പ്രദേശങ്ങള്‍ അടച്ചിടും. ഇവിടങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ പ്രവര്‍ത്തിക്കും. ആര്‍ ആര്‍ടി മുഖേന ഹോംഡെലിവറിയായി സാധനങ്ങള്‍ എത്തിച്ചു നല്‍കും.
പഞ്ചായത്തില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഇനിയൊരറിയിപ്പുണ്ടാ കുന്നതു വരെ നിര്‍ത്തി വെച്ചു.നിലവിലുള്ള സെക്ടര്‍ മജിസ്‌ട്രേറ്റ് ജോ ലിപരമായ കാര്യങ്ങള്‍ക്കായി പോകുന്നതായി കാണിച്ച് കത്ത് നല്‍ കിയ സാഹചര്യത്തില്‍ ബദല്‍ സംവിധാനമേര്‍പ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തി ല്‍ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയായ ഡിയിലാണ് നിലവി ലുള്ളത്.നിലവില്‍ 248 പേരാണ് കോവിഡ് ബാധിതിരായി ചികിത്സ യിലുള്ളത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. വൈ സ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്,സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍,റജീന കോഴിശ്ശേരി,മുഹമ്മദ് അലി പാറയില്‍, വാ ര്‍ഡ് മെമ്പര്‍ ഒ.ആയിഷ,ഡിവൈഎസ്പി വിഎ കൃഷ്ണദാസ്, ആസൂത്ര ണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍,പഞ്ചായത്ത് സെക്ര ട്ടറി ദിപു ടികെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ,സെക്ടറ ല്‍ മജിസ്‌ട്രേറ്റ് ഫുക്കാറലി എന്നിവര്‍ പങ്കെടുത്തു.