അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ കോവിഡുമായി ബന്ധപ്പെട്ട നില വിലെ സാഹചര്യം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ജില്ലാ കള ക്ടര്‍ മൃണ്‍മയി ജോഷിയുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് പൂര്‍ണ്ണമാ യും അടച്ചിടുന്നത് ഒഴിവാക്കി കൂടുതല്‍ കോവിഡ് രോഗികളുള്ള വാര്‍ഡുകളെ മാത്രം മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കി മറ്റു വാര്‍ഡുകളെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഭരണസ മിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.സര്‍ക്കാരിനെ അറിയിച്ച് ഉചിതമാ യ തീരുമാനമെടുക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതായി പഞ്ചാ യത്ത് ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, വികസ നകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോ ട്ടില്‍, വാര്‍ഡ് അംഗം എം.കെ ബക്കര്‍ എന്നിവരാണ് കളക്ടറെ നേരി ല്‍ കണ്ട് ചര്‍ച്ച നടത്തിയത്.