കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 454
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4517 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1527 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 889 പുരുഷന്‍മാ രും 638 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 191 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തി ട്ടുണ്ട് ഇതില്‍ 76 പുരുഷന്‍മാരും 115 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 53 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 1171 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 12 പേര്‍ രണ്ടാം ഡോസു മടക്കം 1173 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 876 പേര്‍ ഒന്നാം ഡോസും 99 പേര്‍ രണ്ടാം ഡോസുമടക്കം 975 പേരും. 45 വയസ്സിനും 60നും ഇടയിലുള്ള 213 പേര്‍ ഒന്നാം ഡോസും 164 പേര്‍ രണ്ടാം ഡോസുമടക്കം 377 പേരും, 60 വയസിനു മുകളിലുള്ള 53 പേര്‍ ഒന്നാം ഡോസും 158 പേര്‍ രണ്ടാം ഡോസുമടക്കം 211 പേരും കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 97 സെഷനുകളിലായി ട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 454 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. 3 ആ രോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, രണ്ട് മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 311 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 138 പേര്‍ രണ്ടാം ഡോസും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 2 സെഷനിലൂ ടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.