മണ്ണാര്‍ക്കാട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പ റേഷന്‍ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിലേക്ക് കോവിഡ് രണ്ടാംഘട്ടത്തില്‍ രോഗം പിടിപ്പെട്ട് മരണമടഞ്ഞ പട്ടികജാതി വിഭാ ഗക്കാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം.പ്രധാന വരുമാനദായക ന്റെ മരണത്താല്‍ ഉപജീവന മാര്‍ഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാ ലയത്തിന്റെ ആഭിമുഖ്യത്തിലെ വായ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കി ല്‍ നല്‍കുന്ന സബ്സിഡിയും സമന്വയിപ്പിച്ചാണ് നടപ്പാക്കുന്നത്.
കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യ ക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാ ളുടെ ഏറ്റവുമടുത്ത ആശ്രിതന് പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷി ക്കാം. പരമാവധി 5 ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20% അഥവാ ഒരു ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡിയായി കണക്കാക്കും. വായ്പയുടെ പലിശ നിരക്ക്് ആറു ശതമാനം ആയിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 വയസ്സിനുമിടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. മരണ കാരണം കോവിഡ് മൂലമാണെന്ന് തെളിയിക്കുന്നതിനാ വശ്യമായ ആധികാരിക രേഖ അപേക്ഷകന്‍ ഹാജരാക്കണം. കോര്‍പ്പറേഷന്റെ നിലവിലെ മറ്റു വായ്പാ നിബന്ധനകള്‍ അപേ ക്ഷകര്‍ പാലിക്കേണ്ടതാണ്. താത്പ്പര്യമുള്ളവര്‍ കോര്‍പ്പറേഷന്റെ അതത് ജില്ലാ ഓഫീസില്‍ ജൂണ്‍ 26നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2544411.