കോട്ടോപ്പാടം:വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശത്രുക്കളെപ്പോലെയല്ല നാട്ടുകാരെ കാണേണ്ടതെന്നും കര്‍ഷകരും, ഉദ്യോഗസ്ഥരും തമ്മില്‍ നല്ല സൗഹൃദമാണ് രൂപപ്പെടേണ്ടതെന്നും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട് – അമ്പല പ്പാ റ മേഖലയിലെ വനം വകുപ്പും, നാട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എം എല്‍ എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.പതിറ്റാണ്ടുകളായി ഈ മേഖലയില്‍ താ മസിച്ച് കൃഷി ചെയ്തു വരുന്ന കര്‍ഷകരോട് മാന്യത ഇല്ലാത്ത സമീപ നം ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും, വന സംര ക്ഷണം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാന്‍ കര്‍ഷകര്‍ക്കാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയില്‍ ഇപ്പോള്‍ വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സര്‍ വ്വേയെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.സൈലന്റ് വാലി വൈ ല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി വനം വകുപ്പിന്റെ നിലപാടുകള്‍ വിശദീകരിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ വനഭൂമിയും സര്‍വേ നടത്തി ജണ്ട കെട്ടി വേര്‍തിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈലന്റ വാലി വനംഡിവിഷന്‍ പരിധിയിലും എടക്കാട് മുതല്‍ കരടിയോട് വരെ സര്‍വേ നടക്കുന്നത്.ഇതിനിടെ 1970ന് മുമ്പ് മുതല്‍ കര്‍ഷകര്‍ ജന്‍മികളില്‍ നിന്നും വിലക്ക് വാങ്ങിയ ഭൂമി നികുതി അടച്ച് കൈവശം വച്ച് വരുന്ന സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജെണ്ട കെട്ടുന്നുവെന്നാരോപിച്ച് കര്‍ഷക സംരക്ഷണ സമിതി രംഗത്തെ ത്തുകയായിരുന്നു.1992-92 കാലഘട്ടങ്ങളില്‍ വനം റെവന്യു വകു പ്പുകള്‍ നടത്തിയ സംയുക്ത സര്‍വ്വേയില്‍ ഭൂമി കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തി പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്ന് കര്‍ഷക സംരക്ഷണ സമിതി പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരവും നിയമാനുസൃതവുമാണ് സര്‍വ്വേ നടക്കുന്നതെന്ന് വനംവകുപ്പ് പറയുന്നു.സംയുക്ത പരിശോ ധനയിലൂടെയുള്ള ഭൂമി ലഭ്യമാകണമെങ്കില്‍ വനാതിര്‍ത്തി നിശ്ചയി ച്ചാലേ സാധ്യമാവൂ എന്നും അതിനാല്‍ വനാതിര്‍ത്തി നിര്‍ണ്ണയിക്കു ന്നതിന് കല്ലുകള്‍ സ്ഥാപിക്കുന്നപ്രവര്‍ത്തിക്ക് തടസ്സം നില്‍ക്കരുതെ ന്നും യോഗത്തില്‍ വനംവകുപ്പ് അഭ്യര്‍ത്ഥിച്ചു.രണ്ട് മാസത്തേക്ക് താത്കാലികമായി നല്‍കാമെന്നും ഇതിനുള്ളില്‍ സംയുക്ത പരി ശോധന റിപ്പോര്‍ട്ട് പ്രകാരമുള്ള സ്ഥലങ്ങളില്‍ ജെണ്ട കെട്ടുന്നത് നിര്‍ത്തി വെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും നിര്‍ ദേശം ലഭിക്കാത്ത പക്ഷം അതിര്‍ത്തി വേര്‍തിരിക്കല്‍ നടപടികളു മായി മുന്നോട്ട് പോകുമെന്നാണ് വനംവകുപ്പിന്റെ നിലപാട്.അതിര്‍ ത്തി നിര്‍ണ്ണയ നടപടികളുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്ത് ഈ മാസം 30 ആം തിയ്യതിക്കകം എംഎല്‍എ മുഖാന്തിരം വനംവകുപ്പി നെ അറിയിക്കാമെന്ന് കര്‍ഷക സംരക്ഷണ സമിതി യോഗത്തില്‍ അറിയിച്ചു.

കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, മുന്‍ പഞ്ചാ യത്ത് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, മെമ്പര്‍ മാരായ നൂറുല്‍സ ലാം, ഒ.ആയിഷ, കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ ഉമ്മര്‍ മനച്ചിത്തൊടി, ഖാലിദ് സി എം, സി പി ശിഹാബ്, ജോയി, കെ ജെ.ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!