ഗ്യാസ് ക്രിമിറ്റോറിയം നിര്‍മാണം ഉടനെന്ന് നഗരസഭ ചെയര്‍മാന്‍
മണ്ണാര്‍ക്കാട്:നഗരസഭയില്‍ നെല്ലിപ്പുഴയോരത്തെ തോരാപുരം പൊ തുശ്മശാനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു.നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തുകയും താലൂക്ക് സര്‍വ്വേയര്‍ നേരത്തെ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടത് അതിര്‍ത്തിയായി നിര്‍ണയിച്ചാണ് പ്രശ്‌നം രമ്യമായി പരി ഹരിച്ചത്.
കഴിഞ്ഞ മാസമാണ് തോരാപുരത്തെ ശ്മശാനഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന് ആരോപിച്ച് നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കി യത്.നഗരസഭാ ചെയര്‍മന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കു കയും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ അധി കൃതര്‍ സ്ഥലം ഉടമ,തോരാപുരം ഭാഗത്തെ പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരെ വിളിച്ചു വരുത്തി സ്ഥലത്ത് പരിശോധന നടത്തി അതിര്‍ത്തി നിര്‍ണയിച്ചത്.
ശ്മശാന ഭൂമിയില്‍ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.നഗരസഭ സെക്രട്ടറി ശ്രീരാഗ്,കൗണ്‍സിലര്‍മാരായ ലക്ഷ്മി,ഹൈറുന്നിസ,പൊതുപ്രവര്‍ത്തകരായ സെല്‍വന്‍,അയ്യപ്പന്‍ എന്നിവരും കോളനിവാസികളും പരിശോധനയില്‍ പങ്കെടുത്തു.