അലനല്ലൂര്‍:സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ഉടന്‍ ആരംഭിക്കും.ഒപി പ്രവര്‍ത്തനത്തിനാവശ്യമായ ഡോക്ടര്‍,നഴ്‌സ്, ഫാ ര്‍മസിസ്റ്റ്,ക്ലീനിഫ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പ ഞ്ചായത്തും ചേര്‍ന്ന് നിയോഗിച്ചു കഴിഞ്ഞു.ഇനി ഒപി പ്രവര്‍ത്തനം തുടങ്ങാന്‍ തിയ്യതി നിശ്ചയിക്കുക മാത്രമാണ് ബാക്കി.വരുന്ന 28ന് ചേരുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇക്കാര്യ ത്തില്‍ ധാരണയാകുമെന്നാണ് അറിയുന്നത്.കോവിഡ് വ്യാപനവും ഒപ്പം മഴക്കാല രോഗഭീതിയും കണക്കിലെടുത്ത് സാമൂഹിക ആ രോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് അനുമതി നല്‍കിയത്.
കോട്ടപ്പള്ളയിലെ സബ് സെന്ററിലേക്ക് നിയമിച്ചിട്ടുള്ള ഡോക്ടറെ യാണ് സായാഹ്ന ഓപിയില്‍ സേവനത്തിനായി നിയോഗിക്കുന്ന ത്.നിലവില്‍ ആശുപത്രിയിലുള്ള ഒരു നഴ്‌സിനെ വര്‍ക്ക് അറേഞ്ച് മെന്റിലും ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ക്ലീ നിംഗ് സ്റ്റാഫും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഫാര്‍മസിസ്റ്റും അട ങ്ങുന്ന സംഘമാണ് സായാഹ്ന ഒപിയിലുണ്ടാവുക.ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പ്രവര്‍ത്തന സമയം. നിലവി ല്‍ ഒരു മണി വരെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒപി പ്രവര്‍ത്തിക്കുന്നത്.കോവിഡ് വ്യാപനം രൂക്ഷമാവുകയും ഉച്ച തിരി ഞ്ഞ് രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് മരുന്ന് ഉള്‍പ്പെടെയുള്ള സേവ നങ്ങള്‍ ലഭ്യമാക്കാന്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് സായാഹ്ന ഒപി ആരംഭിക്ക ണമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതെന്ന് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ ഹംസ പറഞ്ഞു.കോവിഡിനൊപ്പം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്.ആശുപത്രിയില്‍ സായഹ്ന ഒപി ആരംഭിക്കുന്നതും ഒരു പരിധി വരെ ജനങ്ങള്‍ക്ക് ആശ്വാസ മാകും.
അലനല്ലൂര്‍ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളില്‍ നിന്നു മായി പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ ചികിത്സ തേടിയെ ത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപിയും കിടത്തി ചികിത്സയും ആരംഭിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.സാധാരണഗതിയില്‍ കോവിഡിന് മുമ്പ് മഴക്കാല രോഗങ്ങളുടെ കാലമായ ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസ ങ്ങളില്‍ ആശുപത്രിയില്‍ പ്രതിദിനം എഴുനൂറോളം പേര്‍ ചികത്സ തേടിയെത്താറുണ്ടെന്നാണ് കണക്ക്.നിലവില്‍ ഇരുന്നൂറിലധികം പേരാണ് ഒപിയിലെത്തുന്നത്.