മണ്ണാര്‍ക്കാട്:നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളില്‍ വ്യക്തത വരുത്തി അതിനനുസൃതമായ നിയന്ത്രണങ്ങള്‍ നടപ്പിലാ ക്കി അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തി പ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ജൂണ്‍ 21ന് നഗരസഭ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും നഗരസഭാ പരിധിയിലെ എല്ലാ വിഭാഗം വ്യാപാരികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കട കള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകുന്നില്ല.ടിപിആര്‍ നിരക്കുകള്‍ സം ബന്ധിച്ച ചില അവ്യക്തത നിലനില്‍ക്കുന്നതാണ് തടസം.നഗരസഭ യുടെ ടിപിആര്‍ മാത്രം കണക്കാക്കിയില്ല നിയന്ത്രണങ്ങള്‍ ഏര്‍പ്പെ ടുത്തുന്നതെന്ന പ്രചരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവ്യ ക്തത ഒഴിവാക്കി പൊതുസമൂഹത്തിന് വ്യക്തത വരുത്തി ജീവനോ പാധികള്‍ക്കായി അനുമതി നല്‍കണമെന്നും വ്യാപാരികള്‍ ആവ ശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് നഗരസഭയുടെ ടിപിആര്‍ നിരക്കിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടവും നഗരസഭയും വ്യത്യസ്ത കണക്കുകള്‍ പറയുന്ന താണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് നഗരസഭയില്‍ ലോക് ഡൗണും നഗരസഭയുടെ കണക്കനുസരിച്ച് ഭാഗിക ലോക് ഡൗണുമാണ്.ടിപിആറിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം പറയുന്നതാണ് അന്തിമമെന്നാണ് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നത്.നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിശോധനയുടെ ഫലം ജില്ലാ കേന്ദ്ര ത്തിലാണ് എത്തുക.ഇത് കണക്കാക്കിയാണ് ടിപിആര്‍ നിര്‍ണയ മത്രേ.അതേ സമയം ലാബുകളില്‍ സമീപത്തെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പരിശോധനക്കെത്തുന്നതിനാല്‍ അതു കൂടി മണ്ണാര്‍ ക്കാടിന്റെ കണക്കില്‍ വരുന്നതാണ് ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന തിന്റെ കാരണമെന്നും വാദമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!