കോട്ടോപ്പാടം: പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്ടിയു) കോട്ടോപ്പാടം യൂണിറ്റ് കമ്മിറ്റി പെട്രോള്‍ പമ്പിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.എസ്.ടി.യു സം സ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.കബീര്‍ നായാട്ടില്‍, ഉബൈദ് നാലകത്ത്, അബ്ദുല്‍ ഗഫൂര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ഒരു ഗഡു ഇന്‍ഷൂറന്‍സ് ഒഴിവാക്കു ക തുടങ്ങിയ ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ഇന്ധന വില വര്‍ദ്ധിക്കുമ്പോഴും നികുതി ഒഴിവാക്കാന്‍ തയ്യാറാകാ ത്ത കേന്ദ്ര-കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം അറി യിച്ച് ഇന്ധനം നിറക്കാന്‍ എത്തിയവരുടെ ഇരു സര്‍ക്കാരിലേക്കു മുള്ള നികുതി തിരുകി നല്‍കി കല്ലടി അബൂബക്കര്‍ പ്രതിഷേധം വേറിട്ടതാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!